ഖത്തർ എംബസിയിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

പാരിസ്: ഖത്തര്‍ എംബസിയില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പാരീസ് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. സംഭവത്തിന് ഭീകരവാദവുമായി ബന്ധമില്ലെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

രാവിലെ ആറരയോടെയാണ് സംഭവം. എംബസിയില്‍ പ്രവേശിച്ച ഒരാള്‍ സുരക്ഷാ ജീവനക്കാരനുമായി വഴക്കുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് നടന്ന മര്‍ദ്ദനമാണ് സുരക്ഷാ ജീവനക്കാരന്റെ മരണത്തില്‍ കലാശിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.

Leave a Comment