കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.