എല്ലാവർക്കും വെബ്സൈറ്റിലേക്ക് സ്വാഗതം നമ്മൾ ഇവിടെ ഒരു പുതിയ ജോബ് അപ്ഡേറ്റ് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്. പിന്നെ ഒരു കാരണവശാലും ജോലിക്ക് പണമിടപാട് നടത്തരുത് പണമിടപാട് നടത്തിയാൽ അഡ്മിൻ ഗ്രൂപ്പോ ഉത്തരവാദിയല്ല.
താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ് മെൻ /സെയിൽസ് ഗേൾസ്.
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം.
സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക്പരിഗണിക്കും.
അടിസ്ഥാന യോഗ്യത SSLC. പ്രായം 35 വയസിന് താഴെ.
സെയിൽസ് ട്രെയിനീസ്.
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
മുൻപരിചയം ആവശ്യമില്ല. പ്രായം: 30 വയസ്സിന് താഴെ ആയിരിക്കണം.
അപേക്ഷിക്കേണ്ടവിധം ?
മികച്ച ശമ്പളത്തിന് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാവുന്നതാണ്.